കേരള റെയില്‍വെ - KERALA RAILWAY
എന്താ.... അന്തിച്ചു പോയൊ..... റെയില്‍വെ വികസനം എന്നും പറഞ്ഞുകൊണ്ട് നമ്മുടെ മന്ത്രിമാര്‍ കേന്ദ്രത്തിലേയ്ക്ക് വച്ചു പിടിക്കുന്ന പതിവാണു എല്ലാ കൊല്ലവും നടക്കുന്നതു. ആരൊക്കെ പോയി കാലുപിടിച്ചാലും റെയിൽവെ മന്ത്രി കനിയും എന്നു തോന്നുന്നില്ല. ഇനി ഈ പരിപാടി ശരിയാവുകയില്ല. നമ്മുടെ മിനുമം ആവശ്യങള്‍ക്ക് നമ്മുക്ക് വെറെ പണി നോക്കേണ്ടി വരും. അപ്പോള്‍പ്പിന്നെ എന്താ വഴി...... ഒരു വഴി ഞാന്‍ പറയട്ടെ....
വഴി
ഇന്ത്യന്‍ റെയില്‍വെ 26% സര്‍ക്കാര്‍ ഓഹരിയും ബാക്കി 74% ഓഹരി വിദേശി/ സ്വൊദേശി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നല്കി 3 കമ്പനികളായി വിഭജിക്കുക. ഒരു കമ്പനി (1) Train service ഉം രണ്ടാമത്തേ കമ്പനിയുടെ (2) ചുമതല Railway line, bridges, electrification എന്നിവയുടെ നിര്‍മ്മാണവും നടത്തിപ്പും മൂന്നാമത്തേ കമ്പനി (3) railway station .. maitain ചെയ്യുക, ടിക്കറ്റ് നല്‍കുക, യാത്രക്കാര്‍ക്ക് എല്ലാ സൌകര്യങ്ങളും നല്‍കുക ... മുതലായവയാണ്.
നടപ്പിലാക്കുന്നത്
നമ്മള് എടുക്കുന്ന ടിക്കറ്റ് വിലയുടെ ഏകദേശം 50% ഒന്നാമത്തേ കമ്പനിയ്ക്കും 35% രണ്ടാമത്തേ കമ്പനിയ്ക്കും 15% മൂന്നാമത്ത്തേ കമ്പനിയ്ക്കും നല്‍കുക. Railway line മറ്റ് സ്വകാര്യ കമ്പനികള്‍ക്കും Train service നടത്തുന്നതിനായി തുറന്നു കൊടുക്കുക. ഈ സർവ്വീസിന്റെ നടത്തിപ്പിനയി ഒരു Regulatory Commission വയ്ക്കണം. ഈ കമ്മീഷൻ അനാരോഗ്യപരമായ മത്സരംഗൾ, ടിക്കറ്റ് ചാർജ് വർധന, സർവ്വീസിന്റെ ഗുണമേന്മ തുടംഗിയ കാര്യങ്ങൾ ശ്രദ്ദിചൂകൊള്ളും.
നേട്ടം
ഇന്ത്യയിലെ Railway ലൈനിലൂടെ സര്‍വ്വീസ് നടത്തൂന്ന വിവിധ കമ്പനികളുടെ ട്രെയിനുകള്‍ പരസ്പ്പരം മത്സ്സരിക്കുകയും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായി മികച്ചതും ലാഭകരവുമായ സര്‍വ്വീസ് നല്‍കുകയും ചെയ്യും. അപ്പൊള്‍ മേല്‍പ്പറഞ്ഞ രീതിയില്‍ കേരളത്തിനും ഒരു റെയില്‍വെ കമ്പനി രൂപീകരിക്കാം (ആതാണ് കേരള റെയില്‍വെ).
ഒരു രാഷ്ട്രീയ നേതാവിനും ട്രെയിന്‍ സര്‍വ്വീസിനെ സ്വാധീനിക്കുവാന്‍ സാധിക്കുകയില്ല.
സമയം തെറ്റാതെയും വേഗത്തിലും ഓടുന്നതിനും പുതിയ ലൈനുകള്‍ തുറക്കുന്നതിനും റെയില്‍വെ സ്റ്റേഷനുകളിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ച് ആളുകളെ ആകര്‍ഷിക്കുന്നതിനും 3 കമ്പനികളും മത്സരിക്കും.
നമ്മുക്കു പുതിയ ട്രെയിന്‍ അനുവദിക്കുന്നതിനും പാത അനുവദിക്കുന്നതിനും മറ്റു കാര്യങ്ങള്‍ക്കുമായി ഒരു മന്ത്രിമാരുടേയ്യും പുറകെ നടക്കേണ്ടതില്ല അതെല്ലാം 3 കമ്പനികളും അറിഞ്ഞ് ചെയ്തുകൊള്ളും. ടിക്കറ്റ് നിരക്ക് കുറച്ച് സര്‍വ്വീസ് നടത്താന്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തൂന്ന വിവിധ കമ്പനികള്‍ സ്രമിക്കും. അങ്ങനെ ഒരുപാട് നേട്ടങ്ങള്‍ ഉണ്ട്.
ഈ ബുധി കൊള്ളാമൊ....... നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുക......
Please post your comments.......
ചിന്താമണി